'കൊല്ലത്ത് ഇനി പ്രേമയുഗം, സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചാരണത്തിന് താരങ്ങളെ ക്ഷണിക്കില്ലെന്ന് മുകേഷ്

Published : Mar 17, 2024, 10:32 AM ISTUpdated : Mar 17, 2024, 10:41 AM IST
'കൊല്ലത്ത് ഇനി പ്രേമയുഗം, സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചാരണത്തിന് താരങ്ങളെ ക്ഷണിക്കില്ലെന്ന് മുകേഷ്

Synopsis

ഹിറ്റായ പ്രേമലു,  കൊല്ലം സ്ക്വാഡ് പോസ്റ്റുകൾക്ക് ശേഷം പ്രേമയുഗം പേസ്റ്ററുമായി ആര്‍എസ്പി.താരപ്രചാരകരായി സിനിമ താരങ്ങളെ ക്ഷണിക്കില്ലെന്ന നിലപാടിലാണ് ഇടതു സ്ഥാനാർത്ഥി മുകഷ്

കൊല്ലം: സിനിമാ നടനായ എതിർ സ്ഥാനാർത്ഥിയെ നേരിടാൻ വീണ്ടും സിനിമാ പോസ്റ്റർ പ്രചരണവുമായി ആർ എസ് പി. സമൂഹ മാധ്യമങ്ങളിലൂടെയാണ് എൻ.കെ.പ്രേമചന്ദ്രനായുള്ള പ്രചാരണം.ഹിറ്റായ പ്രേമലു  കൊല്ലം സ്ക്വാഡ് പോസ്റ്റുകൾക്ക് ശേഷം  പ്രേമയുഗം പേസ്റ്റർ എത്തി.. ഇത്തവണയും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എഫ് ബി പോസ്റ്റിലൂടെയാണ് പോസ്റ്ററിറക്കിയത്. ഭ്രമയുഗത്തിലെ മനയ്ക്ക് പകരം ജഡയൂ പാറയുടെ പശ്ചാത്തലത്തിലാണ് പോസ്റ്റർ. മലൈകോട്ടൈ വാലിബൻ പൊട്ടിയതു പോലെ പ്രേമചന്ദ്രനും പൊട്ടുവോയെന്ന് ചോദിക്കുന്നുണ്ട് ഇടതു ഹാൻഡിലുകൾ.

എതിരാളിയുടെ താരപ്പൊലിമയ്ക്കെതിരെയല്ല ഇടതു മുന്നണിയുടെ  രാഷ്ട്രീയത്തിനെതിരായ പോരാട്ടമെന്നാണ് എംപിയുടെ പ്രതികരണം.എന്നാൽ ഇത്തവണ താരപ്രചാരകരായി സിനിമ താരങ്ങളെ ക്ഷണിക്കില്ലെന്ന നിലപാടിലാണ് ഇടതു സ്ഥാനാർത്ഥി. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണത്തിൽ ഒട്ടും പിന്നിലല്ല മുകേഷ് എംഎൽഎയും

ബിഎംഎസിന്റെ കാപ്പിയും കഴിച്ചാണ് എളമരം എന്നെ സംഘിയാക്കുന്നത്, ബിജെപി സംഘപരിവാർ സംഘടനയല്ല: എൻ കെ പ്രേമചന്ദ്രന്‍

'മുകേഷ് കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടൻ, മണ്ണ് വാരിത്തിന്നാലും കേരളത്തിലാരും ബിജെപിക്ക് വോട്ട് ചെയ്യില്ല'

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്