മാസപ്പടി വിവാദം: 'എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്': ഇ പി ജയരാജൻ

Published : Aug 16, 2023, 03:14 PM ISTUpdated : Aug 16, 2023, 05:32 PM IST
മാസപ്പടി വിവാദം: 'എന്തിനാ ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്': ഇ പി ജയരാജൻ

Synopsis

ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. 

തിരുവനന്തപുരം: ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.

''എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവർ ടിഡിഎസ് ​ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ ഇൻകംടാക്സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതിൽ തെറ്റ്? എല്ലാം ബാങ്ക് വഴിയാണ്. ഇതിൽ എന്താണ് തെറ്റ്? കൺസൾട്ടൻസി പാടില്ലേ? ഇങ്ങനെ ഫീസ് വാങ്ങി. എല്ലാം വളരെ കൃത്യം. എന്തിനാണിത്? ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ​ഗവൺമെന്റിനെ ആക്രമിക്കണം. എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്, ഇത് വലിയ തെറ്റാണ്.''  ഇ പി ജയരാജൻ പറഞ്ഞു.

'എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ചെയ്യുന്നുണ്ട്

അതേ സമയം, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിനാണ് നീക്കം. വാർത്താ സമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നൽകിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലൻസ് അന്വേഷണ നീക്കം. അഭിഭാഷകനെന്ന നിലയിൽ മാത്യുവിന്‍റെ  വരുമാനത്തിൽ സിപിഎം സംശയം ഉന്നയിച്ചിരുന്നു.

12 വർഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം.  2021 ല്‍ രാജകുമാരിയിൽ റിസോർട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്‍റെ  അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചതാണ് സിപിഎം ഉന്നയിക്കുന്നത്. സിപിഎം ആരോപണങ്ങൾക്ക് വൈകീട്ട് മാത്യു വിശദമായി മറുപടി പറയും.

മാസപ്പടി വിവാദത്തിന് പിന്നിൽ ഗൂഢാലോചന, അപഹാസ്യമായ ആക്ഷേപം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് എംഎ ബേബി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ