വടക്കേയിന്ത്യൻ രീതി കേരളത്തിലും ബിജെപി കൊണ്ടുവരികയാണെന്നും മന്ത്രി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രശ്രമം. ജീർണിച്ച രീതിയിൽ സംസാരിക്കാൻ താനില്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വെങ്ങളത്തെ റോ‍ഡ് ഷോയിലാണ് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചത്. ഇത് സമാന്തര ഉദ്ഘാടനമല്ല, പ്രതീകാത്മക പ്രതിഷേധമാണെന്ന് റിയാസ് പ്രതികരിച്ചു. വടക്കേയിന്ത്യൻ രീതി കേരളത്തിലും ബിജെപി കൊണ്ടുവരികയാണെന്നും മന്ത്രി വിമർശിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കേന്ദ്രശ്രമം. ജീർണിച്ച രീതിയിൽ സംസാരിക്കാൻ താനില്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming