എസ്‌ഡിപിഐ അടക്കം ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇപി ജയരാജൻ; 'മുഖ്യമന്ത്രി എന്ന് കേട്ടാൽ കോൺഗ്രസിൽ പലയിടത്ത് നിന്നായി പൊട്ടിത്തെറി'

Published : Mar 28, 2026, 08:14 AM IST
EP jayarajan

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്നും, നേതാക്കൾ പാർട്ടി വിടുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കോൺഗ്രസ് വിമർശനങ്ങളെയും അദ്ദേഹം ന്യായീകരിച്ചു.

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഉൾപ്പെടെ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. വോട്ട് ചെയ്യുന്നവർക്ക് അവരുടേതായ രാഷ്ട്രീയമുണ്ടാകാം, എന്നാൽ വോട്ട് സ്വീകരിക്കുന്നതിൽ വിവേചനം കാണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാന നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് സംഘടനയുടെ വീഴ്ചയാണോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം പരിശോധിക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നായിരുന്നു മറുപടി. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് സങ്കടപ്പെട്ടിട്ട് കാര്യമില്ല. മുഖ്യമന്ത്രി എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ പല കോണുകളിൽ നിന്നും പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ കോൺഗ്രസ് നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലൈംഗിക പീഡന പരാതി; പാലക്കാട്ടെ കൗൺസിലർ പ്രശോഭ് സി വത്സനെ പുറത്താക്കി കോണ്‍ഗ്രസ്
'വിഡി സതീശൻ വെറും ബഫൂണ്‍', തുടർ ഭരണം ഉറപ്പിച്ച് വെള്ളാപ്പള്ളി, യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമെന്ന് പ്രതികരണം