'ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു'; മൂന്ന് സീറ്റിൽ കൂടുതൽ ലീഗിന് അവകാശമുണ്ടെന്ന് ഇ പി ജയരാജന്‍

Published : Feb 25, 2024, 03:48 PM IST
'ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു'; മൂന്ന് സീറ്റിൽ കൂടുതൽ ലീഗിന് അവകാശമുണ്ടെന്ന് ഇ പി ജയരാജന്‍

Synopsis

കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്. ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ലെന്നും ഇ പി ജയരാജന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. 

പത്തനംതിട്ട: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നുവെന്ന് എല്‍ഡിഎഫ്. മൂന്ന് സീറ്റിൽ കൂടുതൽ ലീഗിന് അവകാശം ഉണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്. ലീഗിന് അർഹതപ്പെട്ടത് കിട്ടുന്നില്ലെന്നും ഇ പി ജയരാജന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. 

സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമാണിത്. കോൺഗ്രസിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനുള്ള ശക്തിയില്ല. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ സീറ്റുകൾ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിനിടെ കെ സുധാകരന്‍ നടത്തിയ അസഭ്യ പ്രയോഗത്തെയും ഇ പി ജയരാജന്‍ പരിഹസിച്ചു. എന്ത് അസഭ്യവും പറഞ്ഞ് കഴിഞ്ഞ് ഒടുവിൽ സഹോദരങ്ങളെന്ന് പറയും, അതാണ് കോൺഗ്രസെന്ന് ഇ പി ജയരാജന്‍ വിമര്‍ശിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും