പൊലീസുകാർക്കെതിരായ വിമർശനം, പി കെ ശ്രീമതിയെ പിന്തുണച്ച് ഇ പി ജയരാജൻ

Published : Nov 16, 2022, 03:57 PM ISTUpdated : Nov 16, 2022, 04:48 PM IST
പൊലീസുകാർക്കെതിരായ വിമർശനം, പി കെ ശ്രീമതിയെ പിന്തുണച്ച് ഇ പി ജയരാജൻ

Synopsis

വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ : പൊലീസിനെ വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ പി ജയരാജൻ. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

പൊലീസുകാർക്കെതിരായ കേസുകൾ വർധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കിൽ വിമർശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമർശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ആര്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായി നിരവധി പരാതികളാണ് പൊലീസുകാർക്കെതിരെ ഉയരുന്നത്. അമ്പലവയലിൽ പോക്സോ കേസ് അതിജിവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവും പിന്നാലെയുണ്ടായി. കോഴിക്കോട്ട് പോക്സോ കേസിൽ പൊലീസ് പ്രതിയാകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിനെതിരെ സിപിഎം നേതാക്കൾ തന്നെ വിമർശനവുമായെത്തിയത്. 

'വേലി തന്നെ വിളവ് തിന്നുന്നോ?' കേരള പൊലീസിനെതിരെ പി കെ ശ്രീമതി

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്