
കണ്ണൂർ: വൈദേകം മാനേജ്മെൻ്റിനെതിരെ വീണ്ടും ഇപിയുടെ സഹോദരീ പുത്രൻ ഇപി ശ്ര്യാംജിത്ത്.തൻ്റെ ഭാര്യയെ വൈദേകം പുറത്താക്കിയത് നിയമം പാലിക്കാതെയാണെന്നും വിശദീകരിക്കാൻ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്നുമാണ് ഇപി ശ്ര്യാംജിത്ത് ഫേസ്ബുക്ക് പോസ്റ്റ് വിശദമാക്കുന്നത്. തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സ്ഥാപനത്തിന്റെ അധികാരം നിയമത്തിന് അതീതമല്ല.തൊഴിലാളി ദുർബലനാണെന്ന് കരുതി അവന്റെ അവകാശങ്ങൾ നിഷേധിക്കരുത്. ടി.കെ ദീപയ്ക്ക് നേരിട്ടത് നീതി നിഷേധമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ദീപയെ പുറത്താക്കിയത് 5 ലക്ഷം തിരിമറി നടത്തിയതിനെന്ന് വൈദേകം വിശദീകരിച്ചിരുന്നു. ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തിൽ നേരത്തെ ഇപി ശ്ര്യാംജിത്ത് മലക്കം മറിഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam