'കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം,കോണ്‍ഗ്രസുകാര്‍ക്കെതിരായ അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചുകളയാൻ ആകില്ല'

Published : Jun 29, 2023, 12:49 PM ISTUpdated : Jun 29, 2023, 12:51 PM IST
'കൈതോലപ്പായ വിവാദം അടിസ്ഥാനരഹിതം,കോണ്‍ഗ്രസുകാര്‍ക്കെതിരായ അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട്  മായ്ച്ചുകളയാൻ ആകില്ല'

Synopsis

ശക്തിധരന്‍റെ  ആരോപണത്തിന് അടിസ്ഥാനമില്ല.കോൺഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് കുറ്റങ്ങൾ മറച്ചു വെക്കാനെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് , ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍ രംഗത്ത്.കൈതോലപ്പായയില്‍ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.കോൺഗ്രസ്‌ ഇത് പ്രചരിപ്പിക്കുന്നത് നേതാക്കള്‍ക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്.അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട്  മായ്ച്ചു കളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തിരുപത് വര്‍ശം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല. മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതെന്നും ഇപിജയരാജന്‍ പറഞ്ഞു.തനിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ  സ്ഥാനത് നിന്ന് മാറി.നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നു.അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

 

കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.സുധാകരന്‍ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്.അത് മറച്ചു പിടിക്കാൻ ആകില്ല.സോണിയയും രാഹുലും ഇതിനെ ന്യായീകരിച്ചാൽ അവരുടെ മതിപ്പ് പോകും.ആരോപണ വിധേയർ ഡൽഹിയിൽ പോയി എഐസിസി സംരക്ഷണo ഉറപ്പു വരുത്തിയാൽ അവർക്കു കറുത്ത പാടുകൾ ഉണ്ടാകും.നിരപരാധിത്വം കോടതിയിൽ ആണ് തെളിയിക്കേണ്ടതെന്നും ഇപിജയരാജന്‍ പറഞ്ഞു.

'കൈതോല പായയില്‍ നായികയെ കടത്തിയത് സിനിമയിൽ കാണാം, നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടെത്തിയത് പിണറായി'

കൈതോലപ്പായയിൽ പൊതിഞ്ഞ് 2 കോടി രൂപ സിപിഎം നേതാവ് കൈപ്പറ്റി; ആരോപണവുമായി ദേശാഭിമാനി പത്രാധിപ സമിതി മുൻ അംഗം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി