കുർബാന തർക്കം; 'വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്ക സഭയായി മാറും'; വിമതപക്ഷം

Published : Jun 17, 2024, 07:36 AM ISTUpdated : Jun 17, 2024, 10:45 AM IST
കുർബാന തർക്കം; 'വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്ക സഭയായി മാറും'; വിമതപക്ഷം

Synopsis

ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു

കൊച്ചി: കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കു‍ർബാനയെന്ന മേജർ ആർച്ച് ബിഷപ്പിന്‍റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാൽ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നൽകുന്ന വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം