എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

Published : Jul 01, 2023, 12:25 PM ISTUpdated : Jul 01, 2023, 01:22 PM IST
എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

Synopsis

സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്. പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. 

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ 2 പേർ അറസ്റ്റിലായിട്ടുണ്ട്. പുലർച്ചെ 1.30 നാണ് സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമില്ല കുറ്റം. 2012ലെ  ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിയമപ്രകാരമാണ് കേസ്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. വനിത ഡോക്ടറുടെ ദേഹത്തു വീഴാൻ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ആയിരുന്നു മർദ്ദനം. സംഭവത്തിന്‌ ശേഷം പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ തെളിവ് വെച്ചാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. 

കോട്ടയം സീറ്റില്‍ ഒതുക്കേണ്ട; ഇടുക്കിയും പത്തനംതിട്ടയും ചോദിച്ച് കേരളാ കോൺഗ്രസ് (എം), ഒന്നെങ്കിലും കിട്ടണം
 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി