എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ വികാരിയുടെ സ്ഥലംമാറ്റം; റദ്ദാക്കണമെന്ന ആവശ്യം തള്ളി ആർച്ച്ബിഷപ്പ്

Published : Jul 05, 2023, 07:04 PM ISTUpdated : Jul 05, 2023, 08:02 PM IST
എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ വികാരിയുടെ സ്ഥലംമാറ്റം; റദ്ദാക്കണമെന്ന  ആവശ്യം തള്ളി ആർച്ച്ബിഷപ്പ്

Synopsis

ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഫാ.ആന്‍റണി നരിക്കുളത്തോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വിശദമാക്കി.   

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലെ വികാരി ഫാദര്‍ ആന്‍റണി നരിക്കുളത്തിന്‍റെ സ്ഥലം മാറ്റം സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. സ്ഥലം മാറ്റം റദ്ദാക്കണമെന്ന ആന്‍റണി നരിക്കുളത്തിന്‍റെ ആവശ്യം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തള്ളി. സ്ഥലം മാറ്റം നിയമ വിരുദ്ധവും അനുചിതവുമെന്ന് ഫാ. ആന്‍റണി നരിക്കുളം ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് പറഞ്ഞു. കൂടാതെ സ്ഥലമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 

എന്നാൽ നടപടിക്രമങ്ങള്‍ പാലിച്ചും കൃത്യമായ കൂടിയാലോചനകൾക്കും ശേഷമാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. സ്ഥലംമാറ്റം ബസലിക്കയില്‍ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. സിനഡ് അംഗങ്ങളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനം അനിവാര്യവും അവസരോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവ് റദ്ദാക്കാനാവില്ലെന്നും ഫാ. ആന്‍റണി നരിക്കുളത്തോട് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വിശദമാക്കി. 

 

സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദിക പഠനകേന്ദ്രങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാനാകൂ. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി.

അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനിടെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കണമെന്നാവശ്യപ്പെട്ട് ബസിലിക്ക വികാരിക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ ഉത്തരവ് ഒരു വിഭാഗം വിശ്വാസികൾ പരസ്യമായി കത്തിച്ചു

എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വതന്ത്രഭരണാധികാരം നൽകാൻ നീക്കം; നിർദ്ദേശം വത്തിക്കാന്റെ അനുമതിക്കായി നല്‍കി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം
പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം