കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും സംസ്ഥാന ബിജെപിയെക്കുറിച്ചും അറിയില്ല: വി മുരളീധരൻ

Published : Jul 05, 2023, 06:00 PM IST
കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും സംസ്ഥാന ബിജെപിയെക്കുറിച്ചും അറിയില്ല: വി മുരളീധരൻ

Synopsis

താൻ വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് വഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് മുരളീധരൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി പാടില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ചോദ്യങ്ങളോട് അനിഷ്ടമുണ്ടെങ്കിൽ പ്രതികരിക്കാതിരുന്നാൽ മതിയെന്നും വി.മുരളിധരൻ പറഞ്ഞു. 

കൊച്ചി: സംസ്ഥാന ബിജെപിയിൽ പുന:സംഘടനയുണ്ടാകുമോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളിധരൻ. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും അറിയില്ല. താൻ വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് വഹിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് മുരളീധരൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ പ്രതികാര നടപടി പാടില്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ചോദ്യങ്ങളോട് അനിഷ്ടമുണ്ടെങ്കിൽ പ്രതികരിക്കാതിരുന്നാൽ മതിയെന്നും വി.മുരളിധരൻ പറഞ്ഞു. 

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തുമെന്നാണ് വിവരം. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല. കർണാടകത്തിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.

മോദിയുടെ കാർബൺ പതിപ്പാണ് പിണറായി,ഡൽഹിയിൽ ഇനാംപേച്ചി എങ്കിൽ തിരുവനന്തപുരത്ത് മരപ്പട്ടിയെന്ന് കെ.മുരളീധരന്‍

നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

'ജനം ആ​ഗ്രഹിച്ചാൽ ആറ്റിങ്ങലിൽ മത്സരിക്കുക തന്നെ ചെയ്യും'; ബിജെപിക്ക് തലവേദനയായി സുരേന്ദ്രൻ-ശോഭ പോര്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'