
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ എതിർപ്പിന് പിന്നാലെ തീരുമാനം മാറ്റി കെസിബിസി. കർദ്ദിനാളിനെ പിന്തുണയ്ക്കുന്ന കെസിബിസി സർക്കുലർ പള്ളികളിൽ വായിക്കില്ല. ഭൂമിയിടപാട് അന്വേഷണ റിപ്പോർട്ടിന്‍റെ ഉള്ളടക്കം അറിയില്ലെന്നാണ് സര്‍ക്കുലര്‍ വായിക്കില്ലെന്നത് വിശദീകരണമായി കെസിബിസി പറയുന്നത്.
ഭൂമി വിവാദത്തെക്കുറിച്ചുള്ള കെസിബിസി സർക്കുലറിനെതിരെ എറണാകുളം അങ്കമാലി അതിരൂപത. ഭൂമി വിവാദത്തെക്കുറിച്ച് കെസിബിസി സർക്കുലർ ഇറക്കിയത് ശരിയായില്ലെന്ന് അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. കെസിബിസി തീരുമാനങ്ങളെക്കുറിച്ച് വാർത്താക്കുറിപ്പ് ഇറക്കാൻ മാത്രമായിരുന്നു തീരുമാനമെന്ന് അതിരൂപത ചൂണ്ടിക്കാണിച്ചിരുന്നു.
പള്ളിയിൽ വായിക്കാനുള്ള നിർദേശത്തോടെ സർക്കുലർ ഇറക്കിയത് യോഗതീരുമാനത്തിന് വിരുദ്ധമെന്നു അതിരൂപത നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെസിബിസി തീരുമാനം മാറ്റിയത്. അതേ സമയം സർക്കുലർ നിയമവിരുദ്ധമാണെന്നും, മാർപാപ്പയെ ധിക്കരിക്കുന്നതിന് തുല്യമാണെന്നും ആർച്ച് ഡയസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്പെരൻസി മുന്നോട്ട് വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam