ചെയർമാനെ തെരഞ്ഞെടുക്കാതെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം

Published : Jun 06, 2019, 09:20 PM ISTUpdated : Jun 06, 2019, 09:28 PM IST
ചെയർമാനെ തെരഞ്ഞെടുക്കാതെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം

Synopsis

ഗ്രൂപ്പ് യോഗമല്ല ചേർന്നത്, സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാർലമെന്ററി യോഗം വിളിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിൻ. 

കോട്ടയം: കേരള കോൺഗ്രസ് ചെയർമാനെ തെരഞ്ഞെടുക്കാതെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാർലമെന്ററി യോഗം വിളിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി. യോഗം മനപൂർവ്വം നീട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍ ആരോപിച്ചു. ഇതിൽ എട്ട് ജില്ലാ പ്രസിഡന്‍റുമാർക്ക് ആശങ്കയുണ്ടെന്ന് റോഷി വിശദമാക്കി. 

ഗ്രൂപ്പ് യോഗമല്ല ചേർന്നതെന്നും റോഷി വ്യക്തമാക്കി. പി ജെ ജോസഫ് പാർട്ടിയിൽ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ ആരോപിച്ചു. പാർട്ടിയിൽ ഒരു വിഭാഗം ഗ്രൂപ്പ് യോഗം ചേരുകയാണെങ്കിൽ അത് പാർട്ടി വിരുദ്ധ പ്രവ‍ർത്തനമായി കണക്കാക്കപ്പെടുമെന്ന് പി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
'പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍