സമരം നിർത്തി, സമാധാന വഴി; ചർച്ച ഫലം കണ്ടു, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം 

Published : Jan 13, 2025, 06:05 AM ISTUpdated : Jan 13, 2025, 06:18 AM IST
സമരം നിർത്തി, സമാധാന വഴി; ചർച്ച ഫലം കണ്ടു, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം 

Synopsis

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ സമവായം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം.ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമവായം. പൂർണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികർ സമ്മതിച്ചതായാണ് വിവരം. എട്ടുമണിക്ക് സമരം അവസാനിപ്പിക്കാമെന്ന് വൈദികർ പറഞ്ഞുവെന്നും കേസുകളിൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും എസിപി  സി. ജയകുമാർ അറിയിച്ചു.

കാര്യങ്ങൾ സമവായത്തിലേക്കെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചർച്ചയ്ക്ക് ശേഷം വിശദീകരിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് വൈദികർ സമ്മതിച്ചു. പ്രാർത്ഥനയജ്ജം വൈദികർ അവസാനിപ്പിച്ചു. രാത്രിയും രാവിലെയുമായി എല്ലാവരും മടങ്ങും. പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചു.  

21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായി

21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായെന്ന് സമരം ചെയ്ത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉറപ്പു നൽകി. ഈ മാസം 20ന് അടുത്ത ചർച്ച നടക്കും. അതിനുമുൻപ് ബിഷപ്പ് ഹൗസിന്റെ ഗേറ്റുകൾ എല്ലാവർക്കുമായി തുറന്നിടും. ബിഷപ്പ് ഹൗസിൽ നിന്നും പൊലീസിനെ പൂർണമായി പിൻവലിക്കുമെന്നും ഉറപ്പുനൽകി. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമെന്നും ഫാ. പാംപ്ലാനി ഉറപ്പുനൽകിയതായും ഫാ.കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു.

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും