
കൊച്ചി:കനത്ത മഴയെതുടര്‍ന്ന് രാവിലെ എട്ടരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വിവാദത്തിലായ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം കളക്ടർ രേണു രാജ് രംഗത്ത്.അവധി പ്രഖ്യാപിച്ചത് പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.അന്ന് ജില്ലയിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല.രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത് .ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു.വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി
ആഗസ്റ്റ് നാലിനാണ് കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടർന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായത്. രാവിലെ 8.25 നാണ് ജില്ലാ കളക്റ്റർ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനകം നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണവുമെത്തി.
രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നായിരുന്നു കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ക്ക് വൈകീട്ട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചു.നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് ഇതിനെതിരെ രംഗത്ത് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam