
കൊച്ചി: എറണാകുളം ജില്ലയിൽ കോതമംഗലം ഭാഗത്താണ് ഇപ്പോൾ കൊവിഡ് വ്യാപനത്തിൽ കൂടുതൽ ആശങ്ക നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇവിടെ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, തൃക്കാക്കര ക്ലസ്റ്ററിൽ രോഗവ്യാപന തോതിൽ കുറവുണ്ടായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. പള്ളുരുത്തി ബോയ്സ് ഹോമിൽ രോഗം എത്തിയത് സന്ദർശകരിൽ നിന്നാണെന്നാണ് സംശയിക്കുന്നതെന്നും ഇത് സംബന്ധിച്ച പരിശോധനകൾ നടന്ന് വരികയാണെന്നും കളക്ടർ എസ് സുഹാസ് പറഞ്ഞു.
എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 193 പേരിൽ 187 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. തീരദേശ മേഖലയിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃക്കാക്കരയിൽ 11 പേർക്കും കളമശ്ശേരിയിൽ ആറ് പേർക്കും പേർക്കും രോഗബാധയുണ്ട്. കോതമംഗലം മേഖലയിൽ 12 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ഡോക്ടർ ഉൾപ്പെടെ ഏഴ് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam