
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചിയിൽ നവജാത ശിശുവിന് വാക്‌സീൻ മാറി നൽകിയ സംഭവത്തിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രിക്ക് വട്ടാണെന്നും ചോദ്യങ്ങൾക്ക് ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ മറുപടി നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിച്ചവർക്കെതിരെ പോലീസിനെ ഉപയോഗിച്ച് നടപടി എടുപ്പിക്കുന്നതിലാണ് മന്ത്രിക്ക് ശ്രദ്ധ. കഴിവുകെട്ട പിടിപ്പില്ലാത്ത മന്ത്രിയെന്നും ആരോഗ്യ രംഗത്ത് മന്ത്രിക്ക് തീരെ ശ്രദ്ധയില്ലെന്നും ഷിയാസ് കുറ്റപ്പെടുത്തി. ഒരു കുത്തിന് തുള്ളി മരുന്ന് പോലും കൃത്യമായി കൊടുക്കാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.