അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം, വൃദ്ധ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Published : Apr 17, 2023, 11:13 AM IST
അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം, വൃദ്ധ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

Synopsis

ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആലപ്പുഴ : അമ്പലപ്പുഴയിൽ വീട് കയറി ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്ക്. നീർക്കുന്നത്ത് ഒരു വീട്ടിലെ വൃദ്ധ ഉൾപ്പെടെ നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ആക്രമണത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. ഉൽസവ പറമ്പിലുണ്ടായ  തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. 

Read More : പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്; ഉച്ചയോടെ കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷ

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി