അറിയിപ്പ്; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നവീകരണം, ട്രെയിൻ സർവീസുകളിൽ മാറ്റം

Published : Mar 17, 2026, 12:20 PM IST
train time

Synopsis

ഇന്ന് മുതൽ മാർച്ച്‌ 26വരെ പാലക്കാട്‌- എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളുടെ നിർണായക ഘട്ടം നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ മാറ്റം. ഇന്ന് മുതൽ മാർച്ച്‌ 26വരെ പാലക്കാട്‌- എറണാകുളം മെമു ആലുവയിൽ യാത്ര അവസാനിപ്പിക്കും. എറണാകുളം-പാലക്കാട് മെമു ആലുവയിൽ നിന്നായിരിക്കും സർവീസ് നടത്തുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എംജിആർ ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് ഈ ദിവസങ്ങളിൽ 30 മിനിറ്റ് വൈകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും, കാലാവസ്ഥാ മുന്നറിയിപ്പ്
കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ആഗസ്റ്റ് 6ന് തുടക്കമാകും