ഹാക്കർമാരുടെ ആക്രമണം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി

Published : Oct 30, 2023, 10:03 PM IST
ഹാക്കർമാരുടെ ആക്രമണം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി

Synopsis

ഹാക്ക് ചെയ്യപ്പെട്ടതോടെ കമ്പൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര്‍ നെയിമും പാസ് വേര്‍ഡുകളും പൊലീസ് മാറ്റി

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കഴിഞ്ഞ മാസമായിരുന്നു സംഭവം. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്‌വേർഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. സംഭവത്തിൽ നോർത്ത് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്‍റെ പരാതിയില്‍ ഐടി ആക്ട്  പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള പോല്‍ ആപ്പ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ് ആപ്പ് തുടങ്ങിയ ആപ്പുകളാണ് കമ്പൂട്ടറിലുണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ടതോടെ കമ്പൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര്‍ നെയിമും പാസ് വേര്‍ഡുകളും പൊലീസ് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം