കനത്ത മഴ; മരം വീണ് വൈദ്യുതി ലൈന്‍ തകരാറിലായി, തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും

Published : Oct 30, 2023, 09:51 PM ISTUpdated : Oct 30, 2023, 09:53 PM IST
കനത്ത മഴ; മരം വീണ് വൈദ്യുതി ലൈന്‍ തകരാറിലായി, തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും

Synopsis

ട്രാക്കില്‍ മര വീണതിനെതുടര്‍ന്ന് കണ്ണൂര്‍ -എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലും പൂനെ -എറണാകുളം പൂര്‍ണ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

തൃശ്ശൂര്‍: കനത്ത മഴയില്‍ ട്രാക്കില്‍ മരം വീണ് റെയില്‍വെ വൈദ്യുതി ലൈന്‍ തകരാറിലായതിനെതുടര്‍ന്ന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ഗതാഗത തടസപ്പെട്ടു. ട്രാക്കില്‍നിന്ന് രാത്രിയോടെ മരം നീക്കം ചെയ്തെങ്കിലും വൈദ്യുതി ലൈനിലെ തകരാറിലായതിനെതുടര്‍ന്ന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വെ ലൈനിലെ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രാക്കില്‍ മര വീണതിനെതുടര്‍ന്ന് കണ്ണൂര്‍ -എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. പൂനെ -എറണാകുളം പൂര്‍ണ എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്.

വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം  പതിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽ മരം  കടപുഴകി വീഴുകയായിരുന്നു. മരം റെയില്‍വെ ട്രാക്കിലേക്കും വീണു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലൈല, മകൾ അനീഷ, അനീഷയുടെ മക്കളായ ജമീല, അഭിഭ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെയാണ് മരണം ട്രാക്കില്‍നിന്നും നീക്കം ചെയ്തത്.  കനത്ത മഴയിൽ ചേലക്കര നിയോജകമണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. മുള്ളൂർക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു.

മുള്ളൂർക്കരയിൽ രണ്ടു വീടുകൾക്കും  കടകള്‍ക്കും മുകളിലൂടെ  മരം വീണു നിരവധി പേർക്ക് പരിക്കേറ്റു.  തൃശ്ശൂര്‍ പാഞ്ഞാളിൽ  പൈങ്കുളം സെൻററിലും  മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങൾക്ക് മുകളിലൂടെയും മരം വീണു. സംഭവത്തില്‍ ആളപായമില്ല. കനത്ത മഴയില്‍ ഇടിമിന്നലേറ്റ് പശു ചത്തു. തൃശ്ശൂര്‍ ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

രവിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പശുവിനെ കെട്ടിയിട്ടിരുന്നത്. പശു തൊഴുത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിൽ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റർ , സ്വിച്ച്, ബോർഡുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ ചുമരുകളും തകര്‍ന്നിട്ടുണ്ട്. തൃശ്ശൂരില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കിടെ വൈദ്യുതാഘാതമേറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഒറ്റപ്പാലത്തിന് സമീപം ഒറ്റപ്പാലത്തിന് സമീപം മാന്നനൂരിൽ മഴയിൽ മരം വീണു. നാല് ഇലക്ട്രിക് പോസ്റ്റുകൾ വീണു. മാന്നനൂർ റേഷൻകട പരിസരത്താണ് സംഭവം.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം; സമ്മാനമായി 10,000 നേടാം, അറിയിപ്പുമായി ബെവ്കോ എംഡി