ആശങ്കയൊഴിയാതെ ജനങ്ങൾ; ക‍ർഷകർ സമരം ചെയ്യേണ്ടി വരുന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമെന്ന് സഭ, ഇഎസ്എ കരട് നിർദേശത്തിന് ഒരു ദിവസം ബാക്കി

Published : Sep 24, 2026, 08:01 AM IST
esa draft farmers remain concerned as deadline nears

Synopsis

പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ഈ സാഹചര്യത്തില്‍ സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന് മുന്നറിയുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിറോ മലബാർ സഭ. കർഷകർ സമരം ചെയ്യേണ്ടി വരുന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമെന്ന് സഭ വക്താവ് ടോം ഓലിക്കരോട്ട് പ്രതികരിച്ചു. ഇഎസ്‌എവിഷയത്തിൽ സമരങ്ങളിലേക്ക് കർഷകനെ വലിച്ചിഴക്കാതെ സർക്കാർ നീതി ഉറപ്പാക്കണം എന്നാണ് സിറോ മലബാർ സഭയുടെ ആവശ്യം.

കർഷകനെ സമരത്തിന് തെരുവിൽ ഇറക്കുക എന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അതിനു സർക്കാർ ഇടയാക്കരുത് എന്നും സഭപ്രതിനിധികൾ വ്യക്തമാക്കി. കൂടാതെ, മലയോരമേഖലകളിലെ മനുഷ്യരെ പരിഗണിക്കണമെന്നും ഉറപ്പുകളുടെ കാലം കഴിഞ്ഞു നടപടിയാണ് വേണ്ടതെന്നും ഫാദർ ടോം ഓലിക്കരോട്ട് വ്യക്തമാക്കി. ഭൂമി വില്പനയും വിവാഹവും അടക്കം മുടങ്ങുന്നതിന്‍റെ ആശങ്കയിലാണ് നിലവില്‍ മലയോര മേഖലയിലെ ജനങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ലെന്ന് വിവരം, സമർപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തർ
മലബാർ മിൽമ യൂണിയൻ പിരിച്ചുവിടൽ: അന്വേഷണ സംഘത്തെ രൂപീകരിച്ചു, പ്രാഥമിക കണ്ടെത്തലുകളിൽ വിശദ അന്വേഷണം