പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവ; പുലർച്ചെ ജോലിക്ക് പോവാൻ ഭയന്ന് നാട്ടുകാർ

Published : Feb 14, 2025, 07:28 AM ISTUpdated : Feb 14, 2025, 09:33 AM IST
പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവ; പുലർച്ചെ ജോലിക്ക് പോവാൻ ഭയന്ന് നാട്ടുകാർ

Synopsis

പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് സ്ഥിരമായി കടുവയെത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു.

കൽപ്പറ്റ: കടുവാപ്പേടിയിൽ വയനാട്ടിലെ എസ്റ്റേറ്റ് മേഖലയിൽ തോട്ടത്തിലിറങ്ങാൻ ഭയന്ന് തൊഴിലാളികൾ. കടുവയെ കാണുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. പഞ്ചാരക്കൊല്ലിയിൽ രാധയെ കടുവ കടിച്ചുകീറി കൊന്നതോടെയാണ് നാട്ടുകാരുടെ ഭീതി ഇരട്ടിച്ചത്. ഇരുട്ട് പരന്നാൽ പിന്നെ ലയത്തിന് പുറത്തിറങ്ങാൻ ഭയക്കുന്ന തൊഴിലാളികൾ പേടിച്ചരണ്ടാണ് പുലർച്ചെ തോട്ടത്തിൽ പണിക്കിറങ്ങുന്നത്. 

പഞ്ചാരക്കൊല്ലിയിൽ ലയത്തിന് പിന്നാമ്പുറത്ത് കടുവയെത്തുന്നത് പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമെന്നാണ് തൊഴിലാളികൾ പറയുന്നത്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും പേടിയാണ്. കടുവയുടെ സാന്നിധ്യമുള്ളതിനാൽ തോട്ടത്തിൽ ജോലിക്കെത്തുന്നത് വൈകിയാണെന്നും തൊഴിലാളികൾ പറയുന്നു. സംസ്ഥാന സഹകരണ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള പ്രിയദർശിനി ടീ എസ്റ്റേറ്റ്. നൂറുകണക്കിന് തൊഴിലാളികളുണ്ട്. പുലർച്ചേ തന്നെ പണിക്കിറങ്ങിയിരുന്നവരാണ് പഞ്ചാരക്കൊല്ലിയിലെ എസ്റ്റേറ്റ് തൊഴിലാളികൾ. രാധയുടെ മരണത്തിന് പിന്നാലെ അവരെയും കടുവാപ്പേടി പിടികൂടിയിരിക്കുന്നു എന്നതാണ് വസ്തുത.  

വടകരയിൽ കാർ ഇടിച്ച് 9വയസുകാരി കോമയിലായ സംഭവം; ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ