സതീശന്‍റെ അവകാശ ലംഘനം നിലനില്‍ക്കില്ലെന്ന് എത്തിക്സ് കമ്മിറ്റി; ഐസക്കിന് ക്ലീന്‍ ചിറ്റ്

Published : Jan 18, 2021, 08:35 PM ISTUpdated : Jan 18, 2021, 08:53 PM IST
സതീശന്‍റെ അവകാശ ലംഘനം നിലനില്‍ക്കില്ലെന്ന് എത്തിക്സ് കമ്മിറ്റി; ഐസക്കിന് ക്ലീന്‍ ചിറ്റ്

Synopsis

പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിപക്ഷത്തെ വിഡി സതീശനാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വയ്ക്കും.  ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ.പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്സ് ആന്റ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോ‍ർട്ട്. 

പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. സിഎജി റിപ്പോര്‍ട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്തതെന്നാണ് മന്ത്രി എത്തിക്സ് കമ്മിറ്റി മുൻപാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം.  

കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറൽ റിപ്പോര്‍ട്ട് നിയമസഭയിൽ വയ്ക്കും മുൻപേ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയ ധനമന്ത്രിയുടെ നടപടി സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു വിഡി സതീശൻ്റെ പരാതി. എന്നാൽ കിഫ്ബി പദ്ധതിയേയും മസാല ബോണ്ടിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന സിഎജി റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും സര്‍ക്കാരിനെ ലക്ഷ്യമിട്ടും കേരള സംസ്ഥാനത്തിൻ്റെ വികസനത്തിന് തടസം സൃഷ്ടിക്കുന്നതുമായി സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാലാണ് അതു ചര്‍ച്ചയാക്കേണ്ടി വന്നതെന്നുമാണ് ധനമന്ത്രി തോമസ് ഐസകിൻ്റെ നിലപാട്. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം