കേരളത്തിൽ ആദ്യമായി യൂറേഷ്യൻ കഴുകനെ കണ്ടെത്തി

Published : Jan 31, 2021, 09:27 AM IST
കേരളത്തിൽ ആദ്യമായി യൂറേഷ്യൻ കഴുകനെ കണ്ടെത്തി

Synopsis

സത്യമംഗലം വനത്തിൽ 2017ലും സമാനമായി കഴുകനെ കണ്ടെത്തിയിരുന്നു. പ്രായം കുറഞ്ഞ കഴുകന്മാർ ചിലപ്പോൾ കൂട്ടം വിട്ട് വിദൂരങ്ങളിലേക്ക് പറക്കാറുണ്ട്

കണ്ണൂർ: കേരളത്തിൽ ആദ്യമായി യുറേഷ്യൻ കഴുകനെ കണ്ടെത്തി. കണ്ണൂർ ചക്കരക്കല്ലിൽ നിന്നാണ് യൂറോപ്പിലും പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മേഖലകളിലും കണ്ടുവരുന്ന കഴുകനെ കിട്ടിയത്. ഗ്രിഫണ്‍ ഇനത്തിൽ പെടുന്ന കഴുകനെ കഴിഞ്ഞ മാസം ചക്കരക്കല്ലിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വനംവകുപ്പിന്റെ നിർദേശ പ്രകാരം മാർക്ക് എന്ന സന്നദ്ധ സംഘടനയാണ് കഴുകനെ പരിപാലിക്കുന്നത്. 

സത്യമംഗലം വനത്തിൽ 2017ലും സമാനമായി കഴുകനെ കണ്ടെത്തിയിരുന്നു. പ്രായം കുറഞ്ഞ കഴുകന്മാർ ചിലപ്പോൾ കൂട്ടം വിട്ട് വിദൂരങ്ങളിലേക്ക് പറക്കാറുണ്ട്. അങ്ങനെ ചക്കരക്കല്ലിൽ എത്തിയാതാകാം പക്ഷിയെന്നാണ് വിലയിരുത്തൽ. കഴുകന്റെ വരവോടെ കേരളത്തിൽ എത്തിയ ദേശാടന പക്ഷികളുടെ എണ്ണം 539 ആയി. കേരളത്തിൽ വയനാടൻ കാട്ടിൽ മാത്രമെ ഇപ്പോൾ കഴുകന്മാരുള്ളു. ഈ കഴുകനേയും ടാഗ് ചെയ്ത് അങ്ങോട്ടേക്ക് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ