
പാലക്കാട്: സംഭരിച്ച നെല്ലിന്‍റെ കർഷകർക്ക് നൽകാതെ സപ്ലൈകോ. പാലക്കാട് ജില്ലയിൽ മൂന്നിലൊന്ന് കർഷകർക്ക് ഇപ്പോഴും സംഭരിച്ച നെല്ലിൻ്റെ വില സപ്ലൈക്കോ നൽകിയിട്ടില്ല. 14,994 കർഷകർക്കാണ് കുടിശ്ശിക കിട്ടാനുള്ളത്. കടമെടുത്താണ് പലരും രണ്ടാംവിളയിറക്കിയത്.പക്ഷേ, ഇപ്പോൾ വളമിടാൻ പോലും പണമില്ലാതെ നിസ്സഹായരായി ഇരിക്കുകയാണ് നിരവധി കർഷകർ.
നവംബർ പത്തൊമ്പതോടെയാണ് പലരും നെല്ല് നൽകിയത്. പലർക്കും രണ്ടര ലക്ഷം രൂപയ്ക്ക് മേൽ കിട്ടാനുള്ളത്.പണം മുടങ്ങിയതോടെ രണ്ടാം വിള കൃഷിക്കും വളം ഇറക്കാനും ഒന്നും പണമില്ലാതെ വലയുകയാണ് കർഷകർ. പാലക്കാട് മൂന്നിലൊന്ന് കർഷകർക്ക് നെല്ലുവില കിട്ടിയില്ല. പണം കിട്ടാനുള്ളത് 14,994 കർഷകർക്ക് ആണ്. സപ്ലൈക്കോ നൽകാനുള്ള കുടിശ്ശിക 90.80 കോടി രൂപ ആണ്.
പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 45,635 കർഷകരിൽ നിന്ന് നെല്ലെടുത്തു. ആകെ സംഭരിച്ചത് 1,12,730 ടെൺ നെല്ല് ആണ്. 226.90 കോടിയിൽ നെല്ലുവില നൽകിയത് 30,641 കർഷകർക്ക് മാത്രം ആണ്. വിളവെടുത്താൽ സംഭരിക്കാനും സംഭരിച്ചാൽ തുക കിട്ടാനും സമരം ചെയ്യേണ്ട ഗതികേടിലാണ് കർഷകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam