
കൊച്ചി: പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവർ ചടങ്ങുകൾക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷന്മാർ അതിൽ പങ്കെടുക്കുന്നതും പുതിയ കീഴ് വഴക്കമല്ലെന്ന്കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ക്ഷണിക്കുന്ന സർക്കാരുകളുടെ രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിദ്ധ്യം എന്ന് വിലയിരുത്തേണ്ടതില്ല. മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സഭകൾ കേന്ദ്രസർക്കാരിനെതിരെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
കേരള കോൺഗ്രസ് എം പാർട്ടി ഏറ്റവും ആദ്യം മണിപ്പൂർ സന്ദർശിക്കുകയും ക്രൂരമായ വംശഹത്യയ്ക്കെതിരായി അതിശക്തമായ പ്രതിഷേധം പാർലമെൻറിലും പുറത്തും ഉയർത്തി ഉയർത്തി കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകൾ സ്വീകരിച്ച ശക്തമായ നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. ഇക്കാര്യത്തിൽ യോജിപ്പോടുകൂടി പോരാട്ടം തുടരുകയാണ് വേണ്ടതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam