മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; 'സർക്കാർ തീരുമാനമല്ല, കോടതി ഉത്തരവിന്റെ ഭാ​ഗമായുളള നടപടി'; പ്രചാരണങ്ങളെ തള്ളി മന്ത്രി കെ എ തുളസി

Published : May 22, 2026, 02:26 PM IST
minister k a thulasi

Synopsis

പ്രതിഷേധത്തിലുള്ളവരും ആയി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. മന്ത്രിയും എംഎൽഎയും പങ്കെടുക്കുന്ന യോഗം നാളെ നടക്കുമെന്നും മന്ത്രി കെ എ തുളസി അറിയിച്ചു.

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ പ്രതികരണവുമായി പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി. കുടിയൊഴിപ്പിക്കൽ പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടി എന്ന പ്രചാരണങ്ങളെ തള്ളിയാണ് മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ തീരുമാനമല്ലെന്നും കോടതിയുടെ ഉത്തരവിന്റെ ഭാഗമായുള്ള നടപടിയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പലരും പ്രചരിപ്പിക്കുന്നത് പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയായിട്ടാണ്. അതെല്ലാം വാസ്തവവിരുദ്ധമാണ്. സർക്കാർ നയം സാധാരണക്കാരന് ഒപ്പം നിൽക്കുക എന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവർ വിട്ടുനിൽക്കണം. യുഡിഎഫ് സർക്കാർ ജനപക്ഷത്താണെന്നും വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഷേധത്തിലുള്ളവരും ആയി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. മന്ത്രിയും എംഎൽഎയും പങ്കെടുക്കുന്ന യോഗം നാളെ നടക്കുമെന്നും മന്ത്രി കെ എ തുളസി അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് തുടക്കം, പിണറായി പ്രതിപക്ഷ നേതാവായതിൽ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുയർന്നേക്കും
ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; 'അത് പ്രാദേശിക വിഷയം'