
കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം . ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകൾ ആവശ്യപ്പെട്ടു.
അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും, ഇത് കേസിലെ നിർണായക തെളിവുകൾ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്.
എന്നാൽ തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തിൽ വലിയ വീഴ്ചയുണ്ടായെന്നും, ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. എന്നാൽ പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. അന്വേഷണം സുതാര്യമായും നിഷ്പക്ഷമായും പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam