MM Mani : 'ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍'; വിവാദ പ്രസ്താവനയുമായി എംഎം മണി

Published : Dec 11, 2021, 10:27 PM IST
MM Mani : 'ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍'; വിവാദ പ്രസ്താവനയുമായി എംഎം മണി

Synopsis

ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് എംഎം മണി  

ഇടുക്കി: ഇടമലക്കുടിയിലെ (Idamalakkudi) ആദിവാസികള്‍ (Tribes) ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംഎം മണി (MM Mani). ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ബിജെപിയാണ്(BJP)  പഞ്ചാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം മൂന്നാറില്‍ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. 

പാര്‍ട്ടിയുടെ നേത്യത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇടമലക്കുടിയില്‍ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് അദ്ദേഹം പറഞ്ഞു.

കോടികള്‍ മുടക്കിയാണ് കുടികളില്‍ വൈദ്യതി എത്തിച്ചത്. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഇടമലക്കുടിയില്‍ മെച്ചപ്പെട്ട നിലയിലാണ്. എന്നാലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം