മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ; മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ സ്വാധീനത്താൽ നടത്തിയത് കപട ഇടപാടുകളെന്ന് കേസ്

Published : Oct 12, 2026, 02:39 PM IST
vigilance to register fir against pinarayi vijayan in masappadi case

Synopsis

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അധികാര ദുരുപയോഗം നടത്തി വ്യാജ ഇടപാടുകളിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാധീനത്താൽ കപട ഇടപാടുകളെന്ന് എഫ്‌ഐആർ. അന്യായമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഒന്നാം പ്രതിയായ പിണറായി വിജയൻ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരം ദുരുപയോഗം ചെയ്തതായും എഷ്യാനെറ്റ് ന്യൂസിന് ലഭിച്ച എഫ്‌ഐആർ പകർപ്പിൽ പറയുന്നു. പിണറായി വിജയൻ, വീണ, എക്സാലോജിക് എന്നിവർ ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ സ്വാധീനം ഉപയോഗിച്ചാണ് ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എക്സാലോജിക്കും സിഎംആർഎൽ ഫിനാൻസ് ജനറൽ മാനേജറും തമ്മിലാണ് കരാർ ഒപ്പിട്ടത്. കർത്ത ആവശ്യപ്പെട്ട പ്രകാരമാണ് കരാറിൽ ഒപ്പുവെച്ചതെന്ന് ജിഎം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ യാതൊരു സേവനവും നൽകുന്നതിന് വേണ്ടിയായിരുന്നില്ല ഈ ഇടപാടുകളെന്നാണ് കണ്ടെത്തൽ. നൽകാത്ത സേവനത്തിനായി 3.28 കോടി രൂപ നൽകിയതിന് പുറമേ യാതൊരു രേഖയുമില്ലാതെ 50 ലക്ഷം രൂപ വേറെയും നൽകിയിട്ടുണ്ട്. ഒരു കൺസൾട്ടൻസിയുടെ മറവിലാണ് വീണയ്ക്ക് വ്യക്തിപരമായി ഈ തുക നൽകിയതെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു.

മാസപ്പടി-ഹവാല ആരോപണങ്ങളിൽ കോടതി ഉത്തരവ് ലഭിച്ചതോടെ വിജിലൻസ് കേസെടുക്കുകയായിരുന്നു. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യുണിറ്റ് ഒന്നാണ് കേസെടുത്തത്. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിൽ വ്യാഴാഴ്ച മുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ്; കലക്ടർ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു, യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ