നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ്; കലക്ടർ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു, യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ

Published : Oct 12, 2026, 02:20 PM IST
nattika toll plaza row all party meeting called by thrissur collector ends in protest

Synopsis

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷിയോഗം അലസി പിരിഞ്ഞു

തൃശൂർ: തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് നടത്തിയ സർവകക്ഷിയോഗം അലസി പിരിഞ്ഞു. കലക്ടർ വിളിച്ച സർവകക്ഷി യോഗമാണ് പ്രതിഷേധത്തില്‍ അവസാനിച്ചത്. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് തുടങ്ങിയിരുന്നു. എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ കലക്ട്രേറ്റിന്‍റെ പ്രധാന വാതിലിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.

വിഷയത്തിലെ കളക്ടറുടെ നിലപാട് സംശയാസ്പദമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ് നേതാവ് ടി എൻ പ്രതാപൻ പ്രതികരിച്ചു. ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യോഗത്തില്‍ പങ്കെടുത്തവർക്ക്. വിഷയത്തില്‍ ഇന്ന് വൈകുന്നേരം നാട്ടികയിൽ പ്രതിഷേധം ഉണ്ടാകും.

ടോളിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. പണി പൂർത്തിയാകാതെ ടോൾ പിരിക്കരുത് എന്നാണ് നിലപാട്. സർവീസ് റോഡുകൾ പലയിടത്തും ഇല്ലെന്നും നടപ്പാലങ്ങൾ സ്ഥാപിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാരുടെ വിദേശയാത്ര; യുഡിഎഫ് സർക്കാർ അധികാരത്തില്‍ വന്നശേഷം വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ, 8 മന്ത്രിമാരുടെ യാത്ര സ്വന്തം നിലയില്‍
'കേരള നിയമസഭ തെരഞ്ഞെടുപ്പ് റദാക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം'; ഗ്യാനേഷിനെതിരായ പ്രമേയത്തിൽ ഭേദഗതിയുമായി ബിജെപി, തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി