'എക്സാലോജിക് എന്നാൽ വീണ മാത്രം', മാസപ്പടിയിൽ മുഖ്യ ആസൂത്രകയെന്നും എസ്എഫ്ഐഒ; കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ

Published : Apr 24, 2025, 07:26 AM ISTUpdated : Apr 24, 2025, 10:20 AM IST
'എക്സാലോജിക് എന്നാൽ വീണ മാത്രം', മാസപ്പടിയിൽ മുഖ്യ ആസൂത്രകയെന്നും എസ്എഫ്ഐഒ; കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ

Synopsis

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി തുടക്കം മുതൽ തകർച്ച നേരിട്ടിരുന്നുവെന്നും സിഎംആർഎല്ലിൽ നിന്നുള്ള പണമായിരുന്നു കമ്പനിയുടെ പ്രധാന വരുമാനമെന്നും കണ്ടെത്തൽ

കൊച്ചി: മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൻ്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്ഐഒ പറയുന്നു. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.

പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആർഎല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 വരെ കാലയളവിൽ സിഎംആർഎല്ലുമായി ഇടപാടുകൾ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആർഎല്ലിൽ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊച്ചിയിലെ അഡീഷണൽ സെഷൻസ് ഏഴാം നമ്പർ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നൽകിയത്. ഈ റിപ്പോർട്ടിൽ തുടർ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ 2.78 കോടി രൂപ സിഎംആർഎൽ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തൽ. എക്സാലോജിക് എന്നാൽ വീണ മാത്രം. 

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും
നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്