വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയിൽ കടത്തിക്കൊണ്ടു പോയി; സംഭവം ഇടുക്കിയിൽ

Published : Sep 08, 2026, 01:04 PM IST
kerala police vehicle

Synopsis

ഇടുക്കിയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി. പട്രോളിംഗിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ പരിശോധനയിൽ ആണ് ഇത് മനസ്സിലായത്.

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി. സിഎച്ച്ആറിൽ നിന്നും അനധികൃതമായി മരം മുറിച്ചതിനാണ് രണ്ട് മണ്ണുമാന്തി യന്ത്രം പിടിച്ചത്. സീൽ ചെയ്ത് താഴിട്ട് പൂട്ടിയ യന്ത്രങ്ങൾ ആണ് രാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ട് പോയത്. പട്രോളിംഗിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ പരിശോധനയിൽ ആണ് ഇത് മനസ്സിലായത്. തുടർന്ന് ലോറിയിൽ കൊണ്ട് പോയ യന്ത്രങ്ങളിൽ ഒന്ന് വനം വകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ കൊണ്ട് വരാൻ ലോറി ഡ്രൈവറോട് നിർദേശിച്ചു. എന്നാൽ ഇവർ തിരികെ അതേസ്‌ഥലത്തു എത്തിച്ച ശേഷം ലോറിയുമായി കടന്നു കളഞ്ഞു. പിടികൂടിയ യന്ത്രം വനം വകുപ്പ് ഉടുമ്പഞ്ചോല പൊലീസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടിമുടി മാറാനൊരുങ്ങി കെഎസ്ആ‍‌ർടിസി; 10 വർഷത്തേക്ക് പരസ്യം ചെയ്യാൻ അവസരം, സ്പോൺസർഷിപ്പ് വഴി പുതിയ ബസുകൾ നിരത്തിലേക്ക്
കേരളം ഇരുട്ടിലേക്ക്? വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും, കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി