
തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും സർക്കാർ ഉദ്യോഗസ്ഥർ ഓഫീസുകളിൽ എത്തുന്നതിനെതിരെ ചീഫ് സെക്രട്ടറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് കാണിച്ചു കൊണ്ട് ചീഫ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു.
ഡ്യൂട്ടിക്ക് നിയോഗിക്കാത്തവരടക്കം പല ഉദ്യോഗസ്ഥരും തുടർച്ചയായി ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം ഈ പ്രവണത പ്രകടമാണ്. വകുപ്പ് തലമേധാവിമാർ ഏൽപ്പിക്കുന്ന ജോലി ഉദ്യോഗസ്ഥർ വീട്ടിലിരുന്ന ചെയ്താൽ മതി. വകുപ്പ് മേധാവി ആവശ്യപ്പെടുമ്പോൾ മാത്രം ഡ്യൂട്ടിയുള്ളവർ ഓഫീസിലെത്തിയാൽ മതിയെന്നും ചീഫ് സെക്രട്ടറി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. അനാവശ്യമായി ഉദ്യോഗസ്ഥർ ഓഫീസുകളിലെത്തുന്നത് ലോക്ക് ഡൗണിൻ്റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam