എക്സൈസ് സംഘത്തെ ആക്രമിച്ച സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

Published : Dec 01, 2022, 07:46 PM ISTUpdated : Dec 01, 2022, 08:05 PM IST
എക്സൈസ് സംഘത്തെ ആക്രമിച്ച സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

Synopsis

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് സീതത്തോട് ഗുരുനാഥൻമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.

പത്തനംതിട്ട: പഞ്ചാബ് ഭട്ടിൻഡയിൽ മലയാളി സൈനികൻ മരിച്ച നിലയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി കെ സുജിത്തിനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. 

രണ്ട് മാസം മുമ്പ് സീതത്തോട് ഗുരുനാഥൻമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ചിറ്റാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു. സംഭവത്തിൽ ആർമി പൊലീസും അന്വേഷണം നടത്തുകയായിരുന്നു. സൈനികനെ കോർട്ട്മാർഷൽ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്