
കൊല്ലം: കരുനാഗപ്പള്ളി റോഡരികിൽ കഞ്ചാവു ചെടി കണ്ടെത്തി. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്സൈസ് വിഭാഗം കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി സജുകുമാര്‍, സിഇഒ മാരായ സന്തോഷ്, അനില്‍കുമാര്‍ , ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എ അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട, 1.06 കോടി പിടിച്ചു
കോഴിക്കോട് : കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി. ദാദർ -തിരുനൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam