ചിറ്റൂർ സ്പിരിറ്റ് കേസ്: പ്രതിയ്ക്ക് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നൽകിയെന്ന് സൂചന

Published : May 04, 2019, 07:29 AM IST
ചിറ്റൂർ സ്പിരിറ്റ് കേസ്: പ്രതിയ്ക്ക് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നൽകിയെന്ന് സൂചന

Synopsis

മൂന്ന് ദിവസമായി മുങ്ങി നടക്കുന്ന അനിലിന് വേണ്ടി അതിർത്തി പ്രദേശത്ത് എക്സൈസ് ഇന്‍റലിജൻസ് തെരച്ചിൽ നടത്തി. ഇയാൾ അതിർത്തിക്കപ്പുറമെന്നാണ് സൂചന. 

പാലക്കാട്: ചിറ്റൂർ സ്പിരിറ്റ് കേസിലെ പ്രതിയായ മുൻ സിപിഎം നേതാവിന് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നൽകിയിരുന്നതായി സൂചന. അനിലിന്‍റെ തെങ്ങിൻ തോപ്പുകളിൽ ഒരു പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. അനിലിനായി എക്സൈസ് ഇൻറലിജൻസ് തെരച്ചിൽ തുടരുകയാണ്.

സ്പിരിറ്റ് കടത്താൻ ശ്രമിച്ചതിന് സിപിഎം പുറത്താക്കിയ അനിലിന് ഗോപാലപുരം, മീനാക്ഷിപുരം ഭാഗങ്ങളിലാണ് പാട്ടത്തിനുൾപ്പെടെ തെങ്ങിൻ തോപ്പുകളുളളത്. ഇവിടങ്ങളിൽ എത്ര കളളുത്പാപാദിപ്പിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് ജില്ലയിലെ എക്സൈസിന് കൈവശമില്ല. ഒരു പരിശോധയും നടന്നിട്ടുമില്ല.ഇക്കാര്യത്തിൽ എക്സൈസ് ജില്ല അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ് എക്സൈസ് ഇന്റലിജൻസിന്‍റെ കണ്ടത്തൽ. 

മൂന്ന് ദിവസമായി മുങ്ങി നടക്കുന്ന അനിലിന് വേണ്ടി അതിർത്തി പ്രദേശത്ത് എക്സൈസ് ഇന്‍റലിജൻസ് തെരച്ചിൽ നടത്തി. ഇയാൾ അതിർത്തിക്കപ്പുറമെന്നാണ് സൂചന. അനിലിന് ഒത്താശ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സിപിഎം നേതാക്കളുടെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അനിലിനെ പാർടിയിൽ നിന്ന് പുറത്തക്കിയെങ്കിലും ചിറ്റൂരിൽ ഉൾപ്പെടെ നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ അമർഷത്തിലാണ്. അനിലനായിപ്രാദേശിക നേതാക്കൾ എക്സൈസ് സംഘത്തെ സ്വാധീനിക്കാൻ ശ്രമം തുടരുന്നുണ്ടെന്നും വിവരമുണ്ട്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു