
തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണൻ. 2021 ഏപ്രിൽ ഒന്നിന് മുൻപ് പുതിയ മദ്യനയം പുറത്തിറക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
മുസ്ലീംലീഗിൻ്റേയും യുഡിഎഫിൻ്റേയും ജമാ അത്തെ - എസ്ഡിപിഐ ബന്ധം ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടി വരവോ പോക്കോ അല്ല മുസ്ലീം ലീഗിൻ്റെ നയം മാറുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam