
തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണ ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണ് ഓൺലൈൻ മദ്യവിൽപനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കിയത്.
സിക വൈറസ് വ്യാപനം മുൻനിർത്തി തദ്ദേശസ്ഥാപനങ്ങൾ മുൻകൈയ്യെടുത്ത് വാർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പുമായി ചേർന്നാവും തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. കൊതുകുനശീകരണത്തിനായി ഫോഗിംഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ മഴക്കാല പൂർവ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam