മദ്യ ബ്രാൻഡ് കേരളത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അധികാരം ആർക്ക്?, അവർക്ക് ബക്കാ‍‍‍ർഡിയുടെ മാത്രമല്ല ജോണിവാക്കറിന്‍റെ മണവുമുണ്ടെന്ന് എക്സൈസ് മന്ത്രി

Published : Jun 25, 2026, 08:04 PM IST
excise minister clarifies kerala liquor brand approval authority

Synopsis

സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരം: സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മദ്യനയം സംബന്ധിച്ച് എക്സൈസ് വകുപ്പിന്‍റെ നടപടികൾ തുടങ്ങുമെന്നും ബക്കാഡിയെ കൊണ്ടുവരാനുള്ള നീക്കം വിഎസ് അച്യുതാനന്ദന്‍റെ 2005 കാലം മുതൽ ഉണ്ട്, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്ന് നിർദ്ദേശം വെച്ചത് കഴിഞ്ഞ സർക്കാരാണ്. അബ്കാരി നിയമത്തെ അമന്‍റ് ചെയ്താണ് പുതിയ പരിഷ്കാരം സർക്കാർ കൊണ്ടുവന്നത്. ഇപ്പോഴത്തെ വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹോർട്ടി വൈനും ഹോർട്ടി ലിക്കറും അല്ല. നികുതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ധനകാര്യ വകുപ്പിന്‍റെതാണ്. ബജറ്റ് സീക്രസിയുടെ ഭാഗമായി മറ്റു വകുപ്പുകളെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കേണ്ടതില്ല. പക്ഷേ ഇവിടെ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ നയപരമായ തീരുമാനം എടുക്കുന്നത് എക്സൈസ് വകുപ്പാണ്. ഒരു ബ്രാൻഡ് കേരളത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അതോറിറ്റി എക്സൈസ് കമ്മീഷണർക്കാണ്. എക്സൈസ് വകുപ്പിന്‍റെ റോൾ പെർമിറ്റുമായി ബന്ധപ്പെട്ടതാണ് വരുന്നത്. നയം രൂപീകരിച്ചതിനുശേഷം മാത്രം അതേക്കുറിച്ച് ചിന്തിച്ചാൽ മതി. സർക്കാർ മദ്യനയം കൊണ്ടുവരുമ്പോൾ എല്ലാവരെയും കേട്ടതിനു ശേഷം മാത്രമേ നടപ്പിലാക്കൂ. പ്രതിപക്ഷത്തിന് ബക്കാ‍‍‍ർഡിയുടെ മാത്രമല്ല ജോണിവാക്കറിന്‍റെ ബാറുകളുടെയും മണമുണ്ട് എന്നും ലിജു പ്രതികരിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വിൽപന അനുമതിയിൽ തീരുമാനം യുഡിഎഫിന് വിട്ടത്. മതമേലലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വിൽപ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേൺ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാൽ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയത്. നികുതി കുറച്ചത് അതേ പടി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വന്നാൽ മദ്യകമ്പനികൾക്ക് അപേക്ഷയുമായി സമീപിക്കാം. നയം തീരുമാനിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ നിരസിച്ചാൽ കോടതിയിൽ പോകാം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാന ഇനി ചക്കപ്പഴം കാണില്ല, പഴുക്കും മുൻപേ ചക്ക വാങ്ങിയെടുക്കാൻ വനം വകുപ്പ്; നഷ്ടം വന്നാൽ സഹിച്ചോളാമെന്ന് മന്ത്രി
ജവാൻ ഉൽപാദനം നിലച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മന്ത്രി; 'സർക്കാറിന് വലിയ നഷ്ടം, ആരെ സഹായിക്കാൻ വേണ്ടിയാണെന്ന് അന്വേഷിക്കും'