
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇടപെട്ട് എക്സൈസ് മന്ത്രി. അന്വഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും. റിപ്പോർട്ട് ഉടൻ കൈമാറണമെന്നാണ് ഓഡിറ്റ് സംഘത്തിന് നൽകിയ നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും. മദ്യം വാങ്ങാൻ എത്തിയ ആളിൽ നിന്ന് ജീവനക്കാരൻ 50 രൂപ അധികം ആവശ്യപ്പെട്ടതാണ് സംഭവം. അധികമായി വാങ്ങുന്ന ദൃശ്യം സഹിതം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam