
തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസർ ജെസീൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്‍റെ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.
എന്നാൽ ജസീൻ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ജസീൻ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂര്യനാരായണൻ്റെ ക്യാബിനിൽ കയറി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam