ചെങ്ങന്നൂരിൽ വൻ കഞ്ചാവ് വേട്ട, അരക്കോടിയുടെ ഉൽപ്പന്നവുമായി തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

Published : Mar 28, 2026, 09:36 AM IST
excise seizes 20kg ganja chengannur election drive arrests

Synopsis

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി

ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വിപണിയിൽ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കൽക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിൽ, സിപിഎമ്മിന് റോള്‍ ഇല്ലെന്ന് എപി അബ്ദുള്ളക്കുട്ടി
മുഖ്യമന്ത്രിയും പാർട്ടിയും പറഞ്ഞാൽ അനുസരിക്കാതിരിക്കുക നന്ദികേടെന്ന് ജലീൽ, മണ്ഡലത്തിൽ കാണാത്ത എംഎൽഎ എന്ന് ജോയ്; താനൂരിൽ പോരാട്ട ചൂട്