മുഖ്യമന്ത്രിയും പാർട്ടിയും പറഞ്ഞാൽ അനുസരിക്കാതിരിക്കുക നന്ദികേടെന്ന് ജലീൽ, മണ്ഡലത്തിൽ കാണാത്ത എംഎൽഎ എന്ന് ജോയ്; താനൂരിൽ പോരാട്ട ചൂട്

Published : Mar 28, 2026, 09:21 AM IST
kt jaleel vs vs joy thavanur constituency election kerala

Synopsis

കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തിൽ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്

മലപ്പുറം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ ഡീല്‍ ആരോപണങ്ങൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ ചർച്ചയാവുന്നുണ്ട്. തവനൂർ മണ്ഡലത്തിൽ പ്രധാനമായും ചർച്ചയാവുന്നത് വികസന കാര്യങ്ങളാണ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലും യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയിയും നേർക്കുനേരാണ് പോരാട്ടം. വികസനം പറഞ്ഞുകൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും നടത്തുന്നത്. ജലീല്‍ മണ്ഡലത്തില്‍ ഇല്ലാത്ത എംഎല്‍എയാണെന്നാണ് ജോയ്‌യുടെ ആരോപണം. രണ്ടര വർഷമായി മണ്ഡലത്തില്‍ എംഎൽഎയുടെ സാന്നിധ്യമില്ലായിരുന്നെന്നും രണ്ടര വർഷം മുമ്പ് അദ്ദേഹം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിക്കുന്നു.

എന്നാൽ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും വികസനം പറഞ്ഞുമാണ് ജലീലിന്‍റെ പ്രചാരണം. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ചോർച്ച നിർത്തുക എന്നത് ഈ നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷം ആയിരുന്നു. അതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും തോല്‍ക്കും എന്നായിരുന്നെങ്കില്‍ ആരുപറഞ്ഞാലും മത്സരിക്കില്ലല്ലോ, മുഖ്യമന്ത്രിയും പാർട്ടിയും മത്സരിക്കണം എന്ന് പറഞ്ഞാൽ അനുസരിക്കാതിരിക്കുക എന്നത് നന്ദികേടാണ് എന്നും ജലീല്‍ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻഡിഎയിൽ സീറ്റ് വിഭജനം പാളി; ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകിയെന്നും വെള്ളാപ്പള്ളി നടേശൻ
എടയാർ തീപിടിത്തം: കരിഓയിൽ കമ്പനിയിൽ സുരക്ഷാ വീഴ്ചയുണ്ടായി, കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്ന് കണ്ടെത്തൽ