ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

Published : May 09, 2024, 03:49 PM IST
ഓട്ടോയിൽ വന്ന യുവാവിന്റെ കൈയിൽ കഞ്ചാവ്; കൈയോടെ പിടികൂടി എക്സൈസ് സംഘം

Synopsis

എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള  കാളികാവ് റേഞ്ച്  ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട്  ബിടാത്തി സ്വദേശി ഷഹീർ ബാവയാണ് അറസ്റ്റിലായത്. എക്സൈസ് പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള  കാളികാവ് റേഞ്ച്  ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർമാരായ ശരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അച്യുതൻ,  ഷംസുദ്ദീൻ, ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിൻസി വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

അതേസമയം മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് എക്സൈസും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 31.5 ലിറ്റർ ഗോവൻ മദ്യം പിടികൂടി. ഗുജറാത്ത് സ്വദേശിയായ റാംജി എന്നയാളെയാണ് മദ്യവുമായി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ നേതൃത്വം നൽകിയ പാർട്ടിയിൽ  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീലാൽ എന്നിവരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി