
തിരുവനന്തപുരം: മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കടിയേറ്റതാകാം മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam