​ഗുരുതര പരിക്കുകളോടെ അജ്ഞാതർ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു; ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ?

Web Desk   | Asianet News
Published : May 20, 2022, 07:51 AM IST
​ഗുരുതര പരിക്കുകളോടെ അജ്ഞാതർ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു; ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ?

Synopsis

ആക്രമിച്ചു ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്

മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ(mystery) ഗുരുതര പരിക്കുകളോടെ(serious injuries) അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചുdied).അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത് . വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേധിപ്പിച്ചത്. 

ആക്രമിച്ചു ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.

സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്താം എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ ജലീലിനെ കാണാതെ ആയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.തൊട്ടുപിന്നാലെ ജലീൽ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞു.

PREV
click me!

Recommended Stories

'എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല, 11 കിലോ കുറഞ്ഞു, സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസാണ്'; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം