കാസർകോഡ് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം; 3പേരെ തിരിച്ചറിഞ്ഞു

By Web TeamFirst Published Jun 27, 2022, 8:29 AM IST
Highlights

സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.മരിച്ച സിദ്ദിഖിൻറെ ശരീരത്തിൽ പരിക്കുകളുണ്ട്

കാസർകോഡ് : കാസർകോട് (kasargod) പ്രവാസിയെ(  expatriate )തട്ടികൊണ്ട് പോയി കൊലപ്പെടിയത് (murder) പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. . കുമ്പള,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 

 

അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സിദ്ദിഖിൻറെ മരണം സംഭവിച്ചിരുന്നു, രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരൻ അൻവർ , ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അൻവറും അൻസാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാൽ പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറ‌ഞ്ഞു. 

കൊലപാതകത്തിന് പിന്നിലെ സംഘം ഒരു സ്ഥലത്ത് എത്താൻ വിളിച്ച് പറഞ്ഞത് അനുസരിച്ച് സഹോദരൻ വീട്ടിൽ  നിന്ന് പോയതാണെന്ന് മരിച്ച അബൂബക്കർ സിദ്ദിഖിന്റെ സഹോദരൻ ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവിടെ നിന്ന് സംഘം കാറിൽ കയറ്റിക്കൊണ്ട് പോയി.പിന്നീട് ആശുപത്രിയിൽ എത്താനുള്ള അറിയിപ്പാണ് ലഭിച്ചതെന്നും സഹോദരൻ ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!